കാസര്‍കോട്: 34ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പോലീസ് സ്റ്റേഷന്‍പരിധിയിലെ തായല്‍ മൗവ്വല്‍, ബിലാല്‍ നഗറിലെ മുഹമ്മദ് സഹൂദ് (28) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഇയാള്‍ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.