ഓട്ടച്ചാലില്‍ പുലിയിറങ്ങി

കാസര്‍കോട്: മുളിയാര്‍, പേരടുക്കം ഓട്ടച്ചാലില്‍ പുലിയിറങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ഓട്ടോ ഡ്രൈവറായ ദിവാകരന്‍ പേരടുക്കമാണ് പുലിയെ കണ്ടത്. മുളിയാര്‍ പഞ്ചായത്തിലെ പാണൂര്‍, കാനത്തൂര്‍, ബീട്ടിയടുക്കം, നെയ്യംകയം, പയര്‍പ്പള്ളം, ഇരിയണ്ണി, കുണിയേരി, ബേപ്പ്, മഞ്ചക്കല്‍, കോട്ടൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നേരത്തെ പല തവണ പലരും പുലിയെ കണ്ടിരുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ജനങ്ങളുടെ ഭീതി അകറ്റാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പേരടുക്കം യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.