വെള്ളരിക്കുണ്ട് : ഡ്രൈവിം ങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരപ്പ പുലിയംകുളം ഡ്രൈ വിംങ് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ സംഘര്‍ഷാവസ്ഥ.
ഇന്ന് രാവിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റ് ഡ്രൈവിംങ് സ്കൂള്‍ ഉടമകളും ജീവനക്കാരുടെ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. കൂട്ടായ്മയുടെ പ്രസിഡണ്ട് സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും ഡ്രൈവിംഗ് ടെസ്റ്റ് തടയുമെന്നും സംഘടന അറിയിച്ചു. കൂട്ടായ്മ സെക്രട്ടറി എന്‍ സി റ്റി നാരായണന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍.പി.എസ്, പ്രസന്ന എന്നിവര്‍ സംസാരിച്ചു. കെ എല്‍ 79 പരിധിയിലെ മുഴുവന്‍ ഡ്രൈവിംഗ് സ്കൂള്‍ പ്രധിനിധികളും സമരത്തില്‍ പങ്കെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ് തടഞ്ഞതോടെ ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയ 30 ഓളം പേര്‍ മടങ്ങിപോയി. വരും ദിവസങ്ങളിലും പുലിയംകുളം ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ശക്തമായ സമരം തുടരുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികള്‍ അറിയിച്ചു.