ബൈക്ക് മോഷ്ടാവിന്‍റെ ചിത്രം പുറത്തുവിട്ടു

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

കഴിഞ്ഞവര്‍ഷം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതിയുടെ സിസിടിവി ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. നഗരത്തിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് മോഷ്ടിച്ച ബൈക്കുമായി പോകുന്ന മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചത്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0467 2280240, 9497980928 എന്ന നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.