കോഴിക്കോട്: കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട സ്വകാര്യ എസി സ്ലീപ്പര്‍ ബസും എതിരെ വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. 31 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. മൈസൂരുവിനടുത്താണ് അപകടം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവര്‍ മൈസൂര്‍ സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളിയായ സുഹൈല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 'കാവേരി' എസി സ്ലീപ്പര്‍ ബസും, പെരിയപട്ടണയില്‍ നിന്ന് മൈസൂറിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിര് ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്-ബാംഗ്ലൂര്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 4 മരണം
You may also like