ഗണേഷ്കുമാറിനെ കൈവിട്ട് എന്‍എസ്എസ്

തിരുവനന്തപുരം: അയ്യാ യിരം കാമുകിമാരുണ്ടെ ന്ന് സ്വയം പ്രഖ്യാപിച്ച കെ.ബി.ഗണേഷ്കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്ത്. ഇദ്ദേഹത്തിന്‍റെ അംഗത്വം പുതുക്കി നല്‍കിയില്ല. അതേസമയം മറ്റ് എട്ട് പേരുടെ അംഗത്വം എന്‍എസ്എസ് പുതുക്കി നല്‍കുകയും ചെയ്തു. ഗണേഷ് കുമാറിന് പകരം ബി. ആര്‍.കെ.ബാബുവിനെഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി. പത്തനാപുരം താലൂക്ക് യൂണിയന്‍റെ പിന്തുണ ഗണേഷിന് ലഭിച്ചില്ല. ഇതാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കാതിരിക്കാന്‍ പ്രധാന കാരണം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ താലൂക്ക് യൂണിയനുമായി ഭിന്നതയിലായിരുന്നു.