കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ് കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ തുടരും. ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ടിന്റെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ സുഹൈല്‍ അടക്കമുള്ള പ്രതികള്‍ ഉടന്‍ ജില്ലാ കോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ബോസ്റ്റല്‍ സ്കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന രീതിയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് കോടതിയുടെ ഇടപെടല്‍. കേരളത്തിലെ നിയമപ്രകാരം 18നും 21നും ഇടയില്‍ പ്രായമുള്ള റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്നത് ബോസ്റ്റല്‍ സ്കൂളുകളിലാണ്.
സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്കൂളില്‍ തുടരും
You may also like