കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ മോഷണം പോയി. സംഭവങ്ങളില്‍ ഹോസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പലത്തറയില്‍ താമസിക്കുന്ന ബല്ല കോട്ടക്കുന്നിലെ ടി.രാജേഷ് കുമാറിന്റെ (46) കെ.എല്‍. 60 എല്‍ 4938 നമ്പര്‍ ബൈക്കാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്ന് മോഷണം പോയത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.ഉപ്പള സ്വദേശി മുഹമ്മദ് തൗഹീദിന്റെ (28) കെ.എല്‍. 14 എസ് 5660 നമ്പര്‍ സ്കൂട്ടര്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും മോഷണം പോയി. കാസര്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒന്‍പതിനും ഇടയിലാണ് രണ്ട് മോഷണങ്ങളും നടന്നത്.
റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് രണ്ട് സ്കൂട്ടറുകള് മോഷണം പോയി
You may also like