കാണാതായ സഫ്ന അക്ഷയ്ക്കൊപ്പം പോയി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, ഏഴാംമൈലില്‍ നിന്നു കാണാതായ 21കാരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സഫ്ന മന്‍സിലിലെ സഫ്നയാണ് അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കൂടെ ഇഷ്ടക്കാരനായ ഇരിയ സ്വദേശി അക്ഷയ് എന്ന യുവാവും ഉണ്ടായിരുന്നു. വിശദമായ മൊഴിയെടുത്ത ശേഷം സഫ്നയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതേ തുടര്‍ന്ന് സഫ്ന ഇഷ്ടക്കാരനും സഹപാഠിയുമായ അക്ഷയ്ക്കൊപ്പം പോവുകയായിരുന്നുവെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടേകാല്‍ മണിയോടെയാണ് സഫ്നയെ കാണാതായത്. ഇത് സംബന്ധിച്ച് മാതാവ് നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിരുന്നു.