നീലേശ്വരം:അഴിത്തലയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് അംഗന്‍വാടി ഉദ്ഘാടനത്തെ ചൊല്ലി പ്രതിഷേധം ശക്തം. നീലേശ്വരം നഗരസഭയിലെ 27 -ാം വാര്‍ഡിലെ അഴിത്തലയില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ പ്രകാശന്‍റെ പിതാവ് പരേതനായ പാവൂര്‍ വീട്ടില്‍ അമ്പു സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉല്‍ഘാടനത്തിന് ജനപ്രതിനിധികളായ എംപി യേയോ എം എല്‍ എ യേയോ ക്ഷണിക്കാത്തതില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ഈ മാസം 22 ന് നടക്കുന്ന അങ്കണവാടി കെട്ടിട ഉല്‍ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടി തൈക്കടപ്പുറം വിളിച്ച് ചേര്‍ത്ത സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. സാധാരണ സ്ഥലം എം എല്‍ എ ഉല്‍ഘാടനം ചെയ്യേണ്ട ചടങ്ങ് രാഷ്ട്രീയ പ്രേരിതമായ കാരണത്താല്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടറെ കൊണ്ടാണ് ഉല്‍ഘാടനം ചെയ്യിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി തീവ്ര കമ്മ്യൂണിസ്റ്റുകാരനാണ്. അതേ സമയം തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ നിലവില്‍ കോണ്‍ഗ്രസുകാരനാണ്. ഇതാണ് ഉദ്ഘാടനം ജില്ലാ കലക്ടറെ കൊണ്ട് ചെയ്യിക്കാനുള്ള പ്രേരണ ഇതിന് മുമ്പ് നീലേശ്വരം നഗരസഭയുടെ കീഴില്‍ നടന്ന സ്മാര്‍ട്ട് അങ്കണവാടികളുടെ ഉല്‍ഘാടനം ആ സമയത്തുണ്ടായിരുന്ന എം എല്‍ എയാണ് നടത്തിയത്. അദ്ദേഹം സിപിഎമ്മുകാരനായിരുന്നു. ജില്ലാ കലക്ടറെ മുഖ്യാതിഥിയാക്കുകയാണുണ്ടായത്. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധം തുടങ്ങിയിരിക്കുന്നത്.