എം ബി രാജേഷിന്‍െറ സഹോദരന്‍ എം ബി ബ്രിജേഷ് അന്തരിച്ചു

പാലക്കാട്: മുന്‍ മന്ത്രി എം ബി രാജേഷിന്‍റെ സഹോദരന്‍ എം ബി ബ്രീജേഷ് (50) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം. ഭൗതികശരീരം രാവിലെ കയിലിയാട്ടെ വീട്ടിലെത്തിച്ചു. എം. ബാലകൃഷ്ണന്‍ നായരുടെയും രമണിയുടെയും മകനാണ്. ഭാര്യ: ശതഭരായി, സഹോദരി: സംഗമിത്ര.