സോഷ്യല്‍ മീഡിയയുടെ വായ മൂടിക്കെട്ടാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളും വാര്‍ത്തകളും അപ്രത്യക്ഷമാകുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശന്‍. തന്നെ വിമര്‍ശിച്ചുകൊണ്ട് വരുന്ന പോസ്റ്റുകള്‍ പോലും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാന്‍ താന്‍ തയ്യാറാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വാര്‍ത്തകള്‍ നീക്കംചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തകള്‍ നീക്കംചെയ്യുന്നതിന് പിന്നില്‍ താനാണെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്‍റെ ഓഫീസിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ 'ഇങഛ ഗലൃമഹമ' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായെന്നും എന്നാല്‍ മെറ്റ ഇതുവരെ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാന്‍ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.