തിരുവല്ല : പ്ലാസ്റ്റിക് കുപ്പികളുടെ ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജവാന്‍ മദ്യത്തിന്‍റെ ഉല്‍പ്പാദനം ഇന്നുമുതല്‍ പുനരാരംഭിച്ചു. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ വിദേശമദ്യമായ ജവാന്‍ മദ്യ ഉല്‍പാദനം കഴിഞ്ഞ 12നാണ് നിറുത്തിയത്. നിലവിലുള്ള കരാര്‍പ്രകാരം മദ്യം നിറയ്ക്കുന്ന കുപ്പിയും അടപ്പും നല്‍കാന്‍ കരാറുകാര്‍ മടിച്ചതിനെ തുടര്‍ന്നാണ് ജവാന്‍റെ ഉല്‍പാദനം രണ്ടാഴ്ചയോളം മുടങ്ങിയത്. എക്സൈസ് മന്ത്രി എം.ലിജുവിന്‍റെ ചേമ്പറില്‍ കുപ്പി കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മദ്യത്തിന്‍റെ ഉല്‍പ്പാദനം തുടങ്ങാന്‍ തീരുമാനമായത്. ഇതേതുടര്‍ന്ന് മദ്യം വിതരണത്തിന് ആവശ്യമുള്ള കുപ്പികളും എത്തിത്തുടങ്ങി.
മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ജവാന്‍ തിരിച്ചുവരുന്നു
You may also like