കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ഗുരുതര വീഴ്ച. തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. റോഷ്നി സാവിയോ (34), റുബൈദ പി.കെ. (34)എന്നീ തടവുകാരില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്‍പ്പന കേസിലെ പ്രതികളാണ്. റോഷ്നി ആറുദിവസം മുമ്പും റുബൈദ കഴിഞ്ഞ ദിവസവും ആണ് ജയിലിലെത്തിയത്. ഇവരില്‍ നിന്ന് 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തടവറയില്‍ ഒരു ഗ്ലാസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. തുടര്‍ന്ന് ടൗണ്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വച്ച് 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കല്‍ സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി കൈമാറിയത് റോഷ്നിയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂരില്‍ നിന്ന് റോഷ്നി പിടിയിലാവുകയായിരുന്നു. റോഷ്നി പോക്സോ കേസിലും പ്രതിയാണ്. സാബിറ എന്നാണ് യഥാര്‍ത്ഥ പേര്. പോക്സോ കേസിന് പിന്നാലെ ഒളിവിലായിരുന്നു. അന്താരാഷ്ട്ര ലഹരി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം.
കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി; രണ്ട് തടവുകാര്‍ കുടുങ്ങി
You may also like