ബൈക്ക് മോഷണം പോയി

കാസര്‍കോട്: ബസ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ന്‍റിന് സമീപം സ്മാര്‍ട്ട് ബസാറില്‍ പാര്‍ക്ക് ചെയ്തിരുന്ന ചൗക്കി ആസാദ് നഗറിലെ അബ്ദുള്ളയുടെ മകന്‍ പി എ റസാക്കിന്‍റെ(46) ഉടമസ്ഥതയിലുള്ള കെഎല്‍ 14 കെ 37 0 5 നമ്പര്‍ ബൈക്കാണ് മോഷണം പോയത്. മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു എന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.