കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വീണ്ടും ടൗണിലേക്ക്

നീലേശ്വരം: വര്‍ഷങ്ങളായി ചിറപ്പുറം ആലിന്‍കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ.എസ്.ഇ.ബി. നീലേശ്വരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വീണ്ടും നഗരമധ്യത്തിലേക്ക് മാറുന്നു. ബസ്സ്റ്റാന്‍ഡിന് സമീപത്തെ ബി.എസ്.എന്‍.എല്‍. ഓഫീസ് കെട്ടിടത്തിലാണ് തിങ്കളാഴ്ച മുതല്‍ ഓഫീസ് പ്രവര്‍ത്തിക്കുക. വൈദ്യുതി ബില്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും പുതിയ ഓഫീസില്‍ ലഭ്യമാകും. ഓഫീസ് ടൗണിലേക്ക് തിരിച്ചെത്തുന്നതോടെ നഗരത്തിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0467 2280260 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടെയുള്ള ചില സര്‍ക്കാര്‍ ഓഫീസുകള്‍ ബി.എസ്.എന്‍.എല്‍. കെട്ടിടങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 19 ന് ജന്മദേശം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.