കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ പുലര്‍ച്ചെ തീപിടിത്തം. ക്യാംബസാര് പള്ളിക്ക് സമീപമുള്ള 'എമിറേറ്റ്സ് ചോക്ലേറ്റ്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ്' എന്ന കടയിലാണ് ഇന്ന് പുലര്‍ച്ചെ തീ പടര്‍ന്നുപിടിച്ചത്. സ്ഥാപനത്തിന്റെ ഒന്നാം നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരമറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് സ്വദേശി വി.സി. അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഒന്നാം നിലയില്‍ ചോക്ലേറ്റുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീ പടര്‍ന്നത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര, മുന്‍വശത്തെ ഗ്ലാസ്, എ.സി.പി ഷീറ്റ്, ഇലക്ട്രിക് വയറിംഗ് എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ വിലയിരുത്തുന്നു. തൊട്ടടുത്തുള്ള 'താജ് അറബ് സൂക്ക്' എന്ന സ്ഥാപനത്തിലേക്ക് തീ പടരാന്‍ തുടങ്ങിയെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയബന്ധിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.
കണ്ണൂര്‍ നഗരത്തില്‍ അഗ്നിബാധ ഫ്രൂട്സ് കട കത്തി നശിച്ചു
You may also like