മുന്‍ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: മുന്‍ പ്രവാസിയായ യുവാവ് നാട്ടില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കമ്പാര്‍ സ്വദേശി അഷ്റഫ് ദേശം കുളമാണ് (47) മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അഷറഫിനെ കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടുമാസം മുമ്പാണ് സഹോദരന്‍ ഗഫൂര്‍ മുംബൈയില്‍ മരണപ്പെട്ടത്. റംലയാണ് അഷറഫിന്‍റെ ഭാര്യ. മക്കള്‍: റിഫായി, റാഹിദ്, ആസിയ, സല്‍മാന്‍, സഫ്വാന്‍ (എല്ലാവരും വിദ്യാര്‍ത്ഥികള്‍). മറ്റു സഹോദരങ്ങള്‍: മിസ്റിയ, മുഹമ്മദ് (അറന്‍തോട്), സിദീഖ് മജല്‍, ജലാല്‍.