കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാന്‍ പോലീസുകാര്‍ മറന്നു. കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം റെയില്‍വേ പോലീസ് സ്റ്റേഷനില്‍നിന്നുമാണ് ഇത്തവണ പ്രതി ചാടിപ്പോയത്. അഷ്ടമുടി കല്‍പ്പടിക്കല്‍ സ്വദേശി അബ്ദുല്‍ സലാമാണ്(37) രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ സലാമിനെ ഞായറാഴ്ചയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ രണ്ടാം തവണയാണ് ജില്ലയില്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് പ്രതി ചാടിപ്പോയത്. പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ലോക്കപ്പ് പൂട്ടാന്‍ പോലീസുകാര്‍ മറന്നു, കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു
You may also like