പരസ്യ മദ്യപാനം: രണ്ടുപേര്‍ക്കെതിരെ കേസ്

ചീമേനി :പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുന്ന വിധത്തില്‍ പരസ്യമായി മദ്യപിച്ചതിന് രണ്ടുപേരെ ചീമേനി എസ് ഐ മോന്‍സി പി വര്‍ഗീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ചീമേനി തെയ്യങ്കല്ല് ബസ്റ്റോപ്പിന് സമീപത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന കരിന്തളം കയനിയിലെ സി ഗംഗാധരന്‍റെ മകന്‍ സി മിഥുന്‍ രാജ് (29), കാങ്കോല്‍ വടശ്ശേരിയിലെ എ വി കരുണാകരന്‍റെ മകന്‍ കെ വി പ്രമോദ് (36) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.