സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (76, ദേവന്‍ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 'തേനിസൈ തെന്‍ട്രല്‍' എന്നാണ് അദ്ദേഹം സംഗീത പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയില്‍, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400 ലധികം സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന സംഗീത സംവിധായകനായിരുന്നു. 'അണ്ണാമലൈ', 'ബാഷ', 'ആസൈ', 'കാതല്‍ കോട്ടൈ', 'നേര്‍ക്കു നേര്‍', 'നിനൈത്തേന്‍ വന്തായെ', 'വാലി", ഖുഷി' തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്‍റെ 'കലൈമാമണി' പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മോഹന്‍ലാല്‍ ചിത്രം 'ദ് പ്രിന്‍സ്', മമ്മൂട്ടി ചിത്രം 'ഫാന്‍റം', 'കിങ് സോളമന്‍' തുടങ്ങിയ മലയാള സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.