തിരുവനന്തപുരം: തിങ്കളാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയിലാണ് ആദ്യത്തെ കേസ്. പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് പോലീസ് സ്വമേധയാ എടുത്ത മറ്റു രണ്ട് കേസുകള്‍. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ബിജെപി കൗണ്‍സിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗണ്‍സിലര്‍മാരും പ്രതികളാണ്. വനിതാ കൗണ്‍സിലര്‍മാരായ ഷെര്‍ലി, അനിത അലക്സ് എന്നിവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
നഗരസഭയിലെ തമ്മിലടി: മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
You may also like