കരിപ്പൂര്‍: വിമാന സര്‍വീസുകളുടെ വിന്‍റര്‍ ഷെഡ്യൂള്‍ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘര്‍ഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള പുതിയ ഗള്‍ഫ് സര്‍വീസുകള്‍ നീളുമെന്നു സൂചന കൂടുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുതിയ ഷെഡ്യൂളില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്‍റെ കോഴിക്കോട്ڊറിയാദ്, കോഴിക്കോട്ڊബെംഗളൂരു സര്‍വീസുകളും സൗദിയ എയര്‍ലൈന്‍സിന്‍റെ കോഴിക്കോട്ജിദ്ദ സര്‍വീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മാസം 27 വരെ ആകാശ എയറിന്‍റെ ജിദ്ദ സര്‍വീസും 24 വരെ ഇന്‍ഡിഗോയുടെ ജിദ്ദ, ദമാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ അറേബ്യയുടെ റിയാദിലേക്കുള്ള കണക്ഷന്‍ വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസും സൗദിയ എയര്‍ലൈന്‍സിന്‍റെ റിയാദ് സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
സൗദിയിലെ സംഘര്‍ഷം: പുതിയ ഗള്‍ഫ് വിമാന സര്‍വീസുകള്‍ നിര്‍ത്തി; ആശങ്കയില്‍ പ്രവാസികള്‍
You may also like