തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതര്‍. ചൂണ്ടല്‍ ഗവണ്മെന്റ് യുപി സ്കൂളിനാണ് രണ്ടാം ദിവസവും അവധി നല്‍കിയത്. സ്കൂളിലെ വാഹന ഷെഡില്‍ തെരുവുനായ പ്രസവിച്ച് കിടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തതോടെയാണ് സ്കൂളിന് ഇന്നും അവധി നല്‍കിയത്. അതേസമയം, നായ്ക്കളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. അഞ്ചോളം നായക്കുട്ടികളുള്ളതിനാല് തെരുവ് നായയെ അവിടെ നിന്നും മാറ്റാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസം സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചിരുന്നു. കടിച്ച നായക്ക് പേവിഷ ബാധയും സ്ഥിരീകരിച്ചിരുന്നു. സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തുമെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടികള്‍ വരുന്ന വഴിയിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. കഴിഞ്ഞ മാസം 23ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റിരുന്നു. കുട്ടിയെ കടിച്ച നായ കുറച്ച് ദിവസങ്ങള്‍ക്കകം ചത്തു. പിന്നീട് നായക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.
തെരുവുനായയുടെ പ്രസവം: സര്‍ക്കാര്‍ സ്കൂളിന് ഇന്നും അവധി
You may also like