തൃശ്ശൂര്‍: ആംബുലന്‍സില്‍ ബീക്കന്‍ ലൈറ്റിട്ട് എംഡിഎംഎ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍പാലക്കാട് ദേശീയപാതയില്‍ വാണിയമ്പറായില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മുതല്‍ ദേശീയപാതയില്‍ പരിശോധന നടത്തി വന്നിരുന്നു. ശാരോണ്‍ എന്ന പേരിലുള്ള ആംബുലന്‍സില്‍ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം പിടിയിലാകുന്നത്. പോലീസിനേയും മറ്റു അന്വേഷണ ഏജന്‍സികളേയും വെട്ടിക്കുന്നതിനായിട്ടാണ് പ്രതികള്‍ ആംബുലന്‍സ് തിരഞ്ഞെടുത്തത്. പിന്നില്‍ വലിയ കണ്ണികളുണ്ടെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായിട്ടായിരുന്നു നടപടികള്‍. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ലഹരി തൃശ്ശൂരില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. പ്രതികളുടെ മൊബൈല്‍ ഫോണും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ഇതിനിടെ കോഴിക്കോട് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശി സാജിദ് ജമാലാണ് പിടിയിലായത്. സൗത്ത് ബീച്ചിന് സമീപമുള്ള ഒരു ലോഡ്ജില്‍നിന്നാണ് ഇയാളെ പിടികൂടുന്നത്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സാജിദ് ലഹരിയുമായി പിടിയിലാകുന്നത്. കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാല്‍ ലഹരി വില്‍പന തുടര്‍ന്നിരുന്നത്.
ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍
You may also like