മൈസൂരു: ഇതിഹാസഗായിക എസ്. ജാനകിയുടെ ചിതാഭസ്മം കാവേരിയില്‍ അലിഞ്ഞൊഴുകി. മകന് മുരളീകൃഷ്ണയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത മണ്ഡ്യ ശ്രീരംഗപട്ടണയിലെ ഗഞ്ചത്തിനടുത്ത് കാവേരിനദിയിലാണ് ജാനകിയമ്മയുടെ ചിതാഭസ്മവും നിമജ്ജനം ചെയ്തത്. ചെറുമകള്‍ അപ്സരയാണ് ചടങ്ങുകള്‍ നടത്തിയത്. മരുമകള്‍ ഉമയടക്കമുള്ള അടുത്ത ബന്ധുക്കള്‍മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൂജാരി രമേശ് ശര്‍മയുടെ നേതൃത്വത്തിലായിരുന്നു നിമജ്ജനച്ചടങ്ങുകള്. മൈസൂരുവിലെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു എസ്. ജാനകി അന്തരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് കനിയനഹുണ്ടി ഗ്രാമത്തിലെ നവീന്‍ ഫാം ഹൗസിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം. എസ്. ജാനകിക്ക് കര്‍ണാടകയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചിരുന്നു.
എസ്. ജാനകിയുടെ ചിതാഭസ്മം കാവേരിയില്‍ നിമജ്ജനം ചെയ്തു
You may also like