ശബരിമല കുറ്റപത്രം വൈകും

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. അസിസ്റ്റന്‍റ് ലീഗല്‍ അഡ്വൈസര്‍ ചാര്‍ജ് ഏറ്റെടുത്തിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതിയ്ക്കായി അസിസ്റ്റന്‍റ് ലീഗല്‍ അഡ്വൈസര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. അസിസ്റ്റന്‍റ് ലീഗല്‍ അഡ്വൈസറെ നിയമിച്ചെങ്കിലും ചാര്‍ജ് ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്വമേധയാ ഹര്‍ജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി.കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല.