റിമി ടോമിയുടെ പുന:ര്‍ വിവാഹം 14 ന്

കോട്ടയം: പ്രശസ്ത ഗായികയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി വിവാഹിതയാവുന്നു. മുംബൈ ഡോമ്ബിവല്ലി സ്വദേശി ലിബിന്‍ മാത്യുവുമായി നവംബര്‍ 14ന് ഡോമ്ബിവല്ലി മാര്‍ത്തോമാ പള്ളിയിലാണ് വിവാഹം. താന്‍ വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്നും തന്‍റെ ജീവിതത്തിലേക്ക് വളരെ പ്രത്യേകതകളുള്ള ഒരാള്‍ കടന്നുവന്നിട്ടുണ്ടെന്നും റിമി ടോമി കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രശസ്തനല്ലെന്നും ഗായകനല്ലെന്നും താരമല്ലെന്നും കോടീശ്വരനല്ലെന്നും റിമി സൂചന നല്‍കി. തന്നെ നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണെന്നായിരുന്നു വെളിപ്പെടുത്തല്‍. റിമിയുടെ ആദ്യ ഭര്‍ത്താവ് റോയ്സ് കിഴക്കൂടനാണ്. 2008ല്‍ ഏപ്രില്‍ 27നായിരുന്നു ഇരുവരുടെയും വിവാഹം.11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2019ല്‍ ഇവര്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയായിരുന്നു.