ബേക്കല്‍: തട്ടുകടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി കട തകര്‍ന്നതില്‍ എട്ടായിരം രൂപയുടെ നഷ്ട സംഭവിച്ചു എന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് താമരക്കുഴിയിലെ കൃഷ്ണന്‍ നായരുടെ മകന്‍ മുരളീധരന്‍റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലേക്ക് കെഎല്‍ 15 - 84 40 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് അശ്രദ്ധയില്‍ ഓടിച്ചു ഇടിച്ചു കയറി നാശനഷ്ടം വരുത്തി എന്നാണ് പരാതി. സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ നഷ്ടപരിഹാരം തരാമെന്ന് വാക്കാല്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നും പരാതിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസ് തട്ടുകടയിലേക്ക് ഇടിച്ചു കയറി കട തകര്‍ന്നു
You may also like