മലപ്പുറം: തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66ല്‍ മലപ്പുറം കോയിച്ചനയില് വെച്ചായിരുന്നു അപകടം.മണ്ഡലമായ തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകട വിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. പുലര്‍ച്ചെ നടന്ന വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
സന്ദീപ് വാര്യര്‍ എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
You may also like