കഞ്ചാവ് വലിക്കുന്നതിനിടെ തൈക്കടപ്പുറത്ത് മൂന്ന് യുവാക്കള്‍ പിടിയില്‍

നീലേശ്വരം: തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനില്‍ കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കളെ നീലേശ്വരം പൊലീസ് പിടികൂടി കേസെടുത്തു. നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്ക് ശാഖയ്ക്ക് സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്. മരക്കാപ്പ് കടപ്പുറം തണ്ടുമ്മല്‍ വീട്ടില്‍ മുനവീര്‍ (22), അനന്തന്‍പള്ള അമൃത നഴ്സറിക്ക് സമീപത്തെ മീത്തല്‍ വീട്ടില്‍ നിഹാല്‍ ബാബു (23), മരക്കാപ്പ് കടപ്പുറം പറമ്പത്ത് ഹൗസില്‍ കലന്തര്‍ ശുഹൈബ് (23) എന്നിവരെയാണ് നീലേശ്വരം എസ്.എച്ച്.ഒ, സി.എം. സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.