കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ മൂന്ന് മുതല്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില്‍ അറിയിച്ചു. പ്രിയദര്‍ശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സേഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ആറ് സംഘടനകള്‍ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രിയദര്‍ശിനി ബസ് വന്നതോടെ വന്‍ നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായതെന്നും, അത് നഷ്ടം മറികടക്കാന്‍ ബസ് ഉടമകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാര്‍ജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാര്‍ഥി കണ്സഷന് 10 രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം. സ്വകാര്യ മേഖലയെ തകര്‍ത്തത് വിദ്യാര്‍ഥികള്‍ക്ക് നല്കിയ സൗജന്യമാണ്. പ്രിയദര്‍ശിനി വന്നതോടെ നാല് മാസത്തിനിടെ 800 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ബസ് ഉടമകള്‍ ആരോപിച്ചു.