മഞ്ചേശ്വരം : പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തി എന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പിഡബ്ല്യുഡി മഞ്ചേശ്വരം സെക്ഷന്‍ ഓഫീസിന്‍റെ കീഴില്‍ വരുന്ന മംഗല്‍പാടി പഞ്ചായത്തില്‍ ജോഡ്കല്‍ കൈക്കമ്പ ബയാര്‍ റോഡിനു സമീപം അതിക്രമിച്ച് കയറി അനധികൃത നിര്‍മ്മാണം നടത്തി എന്ന് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കാറഡുക്ക ബേറളത്തെ ടി ശോഭ (40) നല്‍കിയ പരാതിയില്‍ കയര്‍ ജോഡ്കല്ലിലെ ലോഗേഷ് നന്ദ, മിഥുന്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു അനധികൃത നിര്‍മ്മാണം നടന്നത്. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മഞ്ചേശ്വരത്തേക്ക് മാറ്റുകയായിരുന്നു.
പിഡബ്ല്യുഡി സ്ഥലത്ത് അനധികൃത നിര്‍മ്മാണം; രണ്ടു പേര്‍ക്കെതിരെ കേസ്
You may also like