തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ദക്ഷിണമേഖല ഐജിയായ ആര് നിശാന്തിനി ഐപിഎസിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. അന്വേഷണത്തില്‍ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും അന്വേഷണ മേല്‍നോട്ടത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിശാന്തിനിക്ക് പകരം പി പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും.
ചേരാനെല്ലൂര്‍ അന്വേഷണത്തില്‍ വീഴ്ച: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി
You may also like