കോഴിക്കോട്: വടകരയ്ക്ക് സമീപം മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം 45 മിനിറ്റോളം തടസപ്പെട്ടു. മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നവീകരണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമില്‍നിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിന്‍ വരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ട്രാക്കില്‍നിന്ന് മാറ്റിയശേഷമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
തീവണ്ടിപാളത്തിലേക്ക് ലോറിമറിഞ്ഞു
You may also like