നീലേശ്വരം: നീലേശ്വരം ദേശീയ പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മത്സ്യ വിപണന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കോടതി അനുമതി നല്കി. വര്‍ഷങ്ങളായി സബ്ട്രഷറി ഓഫീസ് പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന മത്സ്യ വിപണന കേന്ദ്രമാണ് പുതിയ നഗരസഭ കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് മുമ്പായി ദേശീയ പാതയോരത്ത് നഗരസഭ ജൈവോദ്യാനമായും ആഴ്ച ചന്തയായും പ്രവര്‍ത്തിപ്പിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റിയത്. നൂറിലധികം സ്ത്രീ തൊഴിലാളികളും 25 ഓളം ചുമട്ടുതൊഴിലാളികളും അത്ര തന്നെ അനുബന്ധ തൊഴിലാളികളും ഓട്ടോ റിക്ഷാ തൊഴിലാളികളും ഉപജീവനത്തിന് വഴിയൊരുക്കുന്ന മത്സ്യ വിപണന കേന്ദ്രത്തെ കുറിച്ച് സമീപത്തെ കെട്ടിട ഉടമ കച്ചവടം വിഷമം സൃഷ്ടിക്കുന്നതായി കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി താത്കാലിക സ്റ്റേ ഉത്തരവ് നല്‍കുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ കഴിഞ്ഞ ദിവസം ഇവിടെ നിന്നും കച്ചവടം ഒഴിപ്പിച്ചത്. ഇതേ തുടര്‍ന്ന് തങ്ങളുടെ ഉപജീവന മാര്‍ഗം പുന:സ്ഥാപിച്ച് കിട്ടാന്‍ മത്സ്യവില്‍പ്പനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി വിപണന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിപണന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.
മത്സ്യമൊത്ത വിപണന കേന്ദ്രം പുന:സ്ഥാപിക്കാന്‍ കോടതി അനുമതി