പയ്യന്നൂര്‍: പയ്യന്നൂര്‍നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സി പി എം നഗരസഭാ കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 38-ാം വാര്‍ഡ് കൗണ്‍സിലര്‍ കാറമേലിലെ സുഭാഷിന്‍റെ വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. കുഞ്ഞികൃഷ്ണനു വേണ്ടി സുഭാഷ് രഹസ്യ പ്രചാരണം നടത്തിയതായി സിപിഎം നേതൃത്വത്തിന് സംശയമുണ്ട്. നേരത്തെ സിപിഎം പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജില്‍ സുഭാഷിന് നേരെ ഭീഷണിയുണ്ടായിരുന്നുവത്രെ. വര്‍ഗ്ഗവഞ്ചകാ, പാര്‍ട്ടിയെ ഒറ്റിയിട്ട് മദിച്ച് വാഴാമെന്ന് കരുതേണ്ടാ. നിനക്കുള്ള വടയും ചായയും റെഡിയാക്കുന്നുണ്ട്. കേട്ടോടാ പന്ന....എന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് റീത്തുംവെച്ചത്.
സിപിഎം കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു