റാണിപുരത്ത് വൈസ്മെന്‍സ് ഡിസ്ട്രിക്ട് നേതൃസംഗമം

പനത്തടി: വൈസ്മെന്‍സ് ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഘടകം റാണിപുരത്ത് നേതൃസംഗമം സംഘടിപ്പിച്ചു. വൈസ്മെന്‍സ് ഇന്‍റര്‍നാഷണല്‍ മുന്‍ ട്രഷറര്‍ ടി.എം.ജോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോമി തോമസ് അധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ഇലക്ട് എം.സി.ബെന്നി, ജോബി എം എ, ജിജി മാനുവല്‍, രാജേഷ് പനമറ്റം, എം.വി.സത്യന്‍, മാനുവല്‍ കുറിച്ചിത്താനം, സാജു വെള്ളേപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി പി.സി.സിജു സ്വാഗതം പറഞ്ഞു.