പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്ററില്‍

കാസര്‍കോട്: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പോക്സോ പ്രകാരം അറസ്റ്റില്‍. ഉളിയത്തടുക്ക, ഇസ്സത്ത്നഗറിലെ ബദറുദ്ദീന്‍ എന്ന കാലിയ ബദറുദ്ദീ(37)നെയാണ് വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിനീഷ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തുവെച്ച് അറസ്റ്റു ചെയ്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബദറുദ്ദീനെതിരെ വേറെ 15 ല്‍ പരം കേസുകളുണ്ട്.