6 വയസുകാരിയെ പീഡിപ്പിച്ച 52 കാരന്‍ അറസ്ററില്‍

പയ്യന്നൂര്‍: ജോലിക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോക്സോ പ്രകാരം അറസ്റ്റില്‍. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ചാപ്പയില്‍ രാഘവന്‍ എന്ന വെടി രാഘവനെയാണ്(52) പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി രാജേഷ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ തേപ്പു ജോലിക്കെത്തിയതായിരുന്നു രാഘവന്‍. ഈ സമയത്ത് വീടിന്‍റെ മുകള്‍ നിലയില്‍ എത്തിയ ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പോലീസില്‍ പരാതി നല്‍കിയതും അറസ്റ്റു ചെയ്തതും. ഇതിന് മുമ്പും പെണ്‍കുട്ടികളെ ലൈംഗീകപീഡനത്തിനിരയാക്കിയ രാഘവനെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു.