എലിവിഷം കഴിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: എലി വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീഞ്ച, ജോഡ്ക്കല്ല്, നവോദയ നഗറിലെ കൃഷ്ണ-ഗിരിജ ദമ്പതികളുടെ മകന്‍ എന്‍ മോഹനയാണ്(28) മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെട്ടത്. മാര്‍ച്ച് 30ന് രാത്രിയിലാണ് മോഹനയെ വീട്ടിനകത്ത് വിഷം അകത്തു ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചൈത്രയാണ് ഭാര്യ. മകന്‍: അന്‍വിത്. സഹോദരങ്ങള്‍: ബേബി, സുമിത്ര.