കോട്ടപ്പാറ: ബിജെപി സംസ്ഥാന സമിതി അംഗം എ.വേലായുധന്റെ മാതാവ് കൊടവലത്തെ അടുക്കാടുക്കം വീട്ടില്‍ കല്യാണി (94) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കാട്ടൂര്‍ കൃഷ്ണന് നായര്‍. മറ്റുമക്കള്‍: സുശീല, ഭവാനി, വേണു ഗോപാലന് (ശ്രീറാം എന്‍ജിനീയര്‍ വര്‍ക്ക് കോട്ടപ്പാറ), വിജയന് (ഗള്‍ഫ്). മരുമക്കള്‍: ദാമോദരന്‍, തമ്പാന് (ഇരുവരും കൊടവലം), സതി (അധ്യാപിക ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അമ്പലത്തറ), അനിത (കുറ്റിക്കോല്‍), മൃദുല (രാവണീശ്വരം). സഹോദരങ്ങള്‍: പരേതരായ ജാനകിയമ്മ, നാരായണന് നായര്‍. ബിജെപി ജില്ലാ പ്രസിഡന്റ് എംഎല് അശ്വിനി, ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പി.ആര്. സുനില്‍, എന്‍ ബാബുരാജ്, സെക്രട്ടറി എന്‍ മധു, മണ്ഡലം പ്രസിഡന്റുമാരായ എം പ്രശാന്ത്, വിനീത് മുണ്ടമാണി, ഷിബിന്‍ തൃക്കരിപ്പൂര്‍, ദിലീപ് പളവഞ്ചി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. പത്മനാഭന്, ബിജിബാബു, കെ കെ വേണുഗോപാല്‍, ശ്രീജിത്ത് പറക്കളായി, രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം പ്രാന്ത കാര്യകാരി സദസ്യന്‍ തമ്പാന് ചെറുവത്തൂര്‍, ജില്ലാ സഹ സംഘചാലക് പി.ഉണ്ണികൃഷ്ണന്, ജില്ലാകാര്യവാഹ് സനല്‍കുമാര്‍, സഹ. കാര്യവാഹ് ഓംപ്രകാശ്, സമ്പര്‍ക്ക പ്രമുഖ് പി ബാബു പുല്ലൂര്‍, സേവാപ്രമുഖ് വി. ഗോവിന്ദന്, പ്രൗഢപ്രമുഖ് പി കൃഷ്ണന് ഏച്ചിക്കാനം, വിദ്യാര്‍ത്ഥി പ്രമുഖ് ടി വിവേകാനന്ദന്, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ബാബു,പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സവിത, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്,പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ. സന്തോഷ് കുമാര്‍, സിപിഎം നേതാക്കളായ കെ പി സതീഷ് ചന്ദ്രന്, ബേബി ബാലകൃഷ്ണന്, രാജ്മോഹന്‍, പി പ്രീതി, രമാ പത്മനാഭന് തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ബിജെപി നേതാവ് എ.വേലായുധന്റെ മാതാവ് നിര്യാതയായി