ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീതാ രാജന്‍റെ മകളും ഡി വൈ എഫ് ഐ വെസ്റ്റ് എളേരി ബ്ലോക്ക് പ്രസിഡണ്ട് രജിത്ത് പൂങ്ങോടിന്‍റെ ഭാര്യയുമായ സ്വാതി (30) നിര്യാതയായി. ഇന്ന് രാവിലെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രാജനാണ് പിതാവ്. സ്വാതിക്കു ഒരു മകളുണ്ട്. ഏക സഹോദരന്‍ പ്രത്യുരാജ്. സ്വാതിയുടെ വിയോഗത്തില്‍ സാമൂഹ്യസാംസ്ക്കാരികരാഷ്ടീയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീതരാജന്‍റെ മകള്‍ നിര്യാതയായി