നീലേശ്വരം: നീലേശ്വരം രാജാറോഡില്‍ മാര്‍ക്കറ്റിലെ ജുമാമസ്ജിദിന് മുന്‍വശത്ത് ഓവുചാലിന്റെ സ്ലാബ് അപകടഭീഷണിയില്‍. പള്ളിക്ക് മുന്നിലെ റോഡില്‍ നിന്നും തെരുവത്തേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്തെ ഓവുചാലിന്റെ അലക്ഷ്യമായിയിട്ട സ്ലാബാണ് അപകടഭീഷണിയായിട്ടുള്ളത്. ഒരുഭാഗം ചവിട്ടിയാല്‍ മറുഭാഗം പൊങ്ങുന്നനിലയിലാണ് സ്ലാബുള്ളത്. തൊട്ടടുത്തുതന്നെ ഫ്രൂട്ട്സ് സ്റ്റാള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടുത്തേക്ക് സാധനം വാങ്ങാനെത്തുന്നവര്‍ ഈ സ്ലാബില്‍ ചവിട്ടി അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അടിയന്തിരമായും സ്ലാബ് ശരിയായി സ്ഥാപിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ വന്‍ അപകടസാധ്യതയുണ്ടാകുമെന്ന് പരിസരത്തെ വ്യാപാരികള്‍ പറയുന്നു. കോടികള്‍ മുടക്കി രാജാറോഡ് നവീകരണപ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ മറ്റ് അറ്റകുറ്റപണികള്‍ ഈ റോഡില്‍ നടക്കാനിടയില്ല. അതിനാല്‍ നഗരസഭ തന്നെ മറ്റേതെങ്കിലും വിധത്തില്‍ സ്ലാബ് ശരിയാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാജാറോഡില്‍ ഓവുചാലിന്റെ സ്ലാബ് അപകടാവസ്ഥയില്‍