16 കാരി വീട്ടിനകത്ത് തൂങ്ങിമരിച്ചു

പയ്യന്നൂര്‍: 16 കാരിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളൂര്‍ കണ്ടോത്തെ വി വണ്‍ ക്ലബ്ബിന് സമീപത്തെ കണ്ണട ഹൗസില്‍ കെ.അനില്‍കുമാറിന്‍റെ മകള്‍ വൈഗ അനില്‍കുമാറിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ വീട്ടിലെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അഴിച്ചെടുത്ത് പയ്യന്നൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.