കാസര്‍കോട്: ഹോട്ടലിലെ മേശവലിപ്പില്‍ നിന്നു 6,500 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്ത് ബേഡകം പോലീസ്. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ടി.കെ.ഹുസൈ(40)നെയാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു. ശനിയാഴ്ച രാത്രിയിലാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലില്‍ കവര്‍ച്ച നടന്നത്. ഹോട്ടലിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന് മേശ വലുപ്പില് സൂക്ഷിച്ചിരുന്ന 6,500 രൂപ മോഷ്ടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഹോട്ടലിന്റെ പാര്‍ട്ണര്‍ ദക്ഷിണ കര്‍ണ്ണാടക, മുര്ണൂര്, ഗ്വാളിമുഖയിലെ മുഹമ്മദ് ഹാരിസ് . ഉടന്‍ ബേഡകം പോലീസ് പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടലിനെ കുറിച്ച് നല്ല ധാരണയുള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലെത്തി. തുടര്‍ന്നാണ് ഹോട്ടലിലെ മുന്‍ ജീവനക്കാരനായ ടി.കെ.ഹുസൈനെ മോഷ്ടാവാണെന്ന് ക ണ്ടെത്തി അറസ്റ്റുചെയ്തത്.
ഹോട്ടലില്‍ നിന്നും പണം കവര്‍ന്നു; പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍