പള്ളിക്കര: പൂച്ചക്കാട്ടെ വീട്ടില്‍ നിന്ന് 45 പവന് സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യപ്രതി തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി രാജന് എന്ന അണ്ണാച്ചി രാജന്റെ (35) പേരില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂര്‍, വടകര തുടങ്ങിയ പോലീസ് സ്റ്റേഷനുകളലായി മുപ്പതോളം കേസുകള്‍. ഏതാനും ദിവസം മുമ്പ് ഷോര്‍ണൂര്‍ മുതലിയാര്‍ തെരുവിലെ ഒരു വീട്ടില്‍ നിന്ന് 20 പവന് സ്വര്‍ണ്ണം കവര്‍ച്ച പോയിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് അണ്ണാച്ചി രാജന് നാടകീയമായി ഷോര്ണ്ണൂര് പോലീസിന്റെ പിടിയിലായത്. കവര്‍ച്ചാ മുതലുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് കാത്തിരുന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പൂച്ചക്കാട്, അരയാല്‍ത്തറയിലെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ബേക്കല്‍ ഡിവൈഎസ്പി ആലോചിക്കുന്നത്. മെയ് എട്ടിനും 9നും ഇടയിലുള്ള സമയത്താണ് ഇരുനില വീട്ടില്‍ കവര്‍ച്ച നടന്നത്.
പൂച്ചക്കാട്ടെ കവര്‍ച്ച: പിടിയിലായ പ്രതിയുടെ പേരില്‍ മുപ്പതോളം കേസുകള്‍