കെ.വി.നാരായണന് നാളെ ആദരവ്

കാഞ്ഞങ്ങാട്: പ്രമുഖ സഹകാരിയും ഗോവ സ്വാതന്ത്ര്യസമരസേനാനിയുമായ കെ.വി.നാരായണനെ ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി ആദരിക്കുന്നു. നാളെ ഉച്ചതിരിഞ്ഞ് 2.30 ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ഹാളിലാണ് ആദരവ് പരിപാടി. സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് പി.വി.സുരേഷ് അധ്യക്ഷം വഹിക്കും. കെ.നീലകണ്ഠന്‍ എംഎല്‍എ മുഖ്യാതിഥിയാവും. ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ആദരഭാഷണം നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീംകുന്നില്‍ വിശിഷ്ഠാതിഥിയായിരിക്കും. നിലവില്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി അംഗമാണ് കെ.വി.നാരായണന്‍. 45 കൊല്ലത്തോളം ഇതേ ബാങ്കിന്‍റെ പ്രസിഡണ്ടായിരുന്നു. സഹകരണ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ റോബര്‍ട്ട് ഓവന്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയിരുന്നു.