നീലേശ്വരം: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. നീലേശ്വരം കോട്ടപ്പുറം അഞ്ചില്ലത്ത് സി.അയൂബിന്റെ മകന് എ.റംഷാദ്(31), അമ്പലത്തറ പാറപ്പള്ളി അബ്ദുള്ളയുടെ മകന് പി.ആഷിഖ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നും .047 ഗ്രാം എംഡിഎംഎ കണ്ടെത്തു. ചന്തേര എസ്ഐ എം.അജ്മലും സംഘവും പട്രോളിംങ് നടത്തുന്നതിനിടയിലാണ് ഇന്നലെ വൈകീട്ട് 4 മണിയോടെ അച്ചാംതുരുത്തി പാലിച്ചോന്‍ ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് പരുങ്ങിയ ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് റംഷാദിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 പി 7842 നമ്പര്‍ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടറില്‍ കടത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്ററില്‍