രാവണേശ്വരം: കേരള കോണ്‍ഗ്രസ് (ജോസഫ് ഗ്രൂപ്പ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട് (72) അന്തരിച്ചു. ഇന്നലെ വൈകിട്ട് സ്വവസതിയിലായിരുന്നു അന്ത്യം. രോഗം മൂലം മാസങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ചയിലൂടെയാണ് കൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ട്രഷറര്‍, ബിജെപി ഉദുമ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച ശേഷം മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പി.സി.തോമസിന്‍റെ പാര്‍ട്ടി ജോസഫ് ഗ്രൂപ്പില്‍ ലയിച്ചതോടെ കൃഷ്ണന്‍ തണ്ണോട്ടും ജോസഫ് ഗ്രൂപ്പിലെത്തി. മുന്‍ പ്രവാസി കൂടിയായ കൃഷ്ണന്‍ തണ്ണോട്ട് നാട്ടില്‍ തിരിച്ചെത്തി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട ശേഷമാണ് രാഷ്ട്രീയത്തിലേക്ക് നീങ്ങിയത്. ഭാര്യ: മീനാക്ഷി (റിട്ട.അധ്യാപിക). മക്കള്‍: കിരണ്‍ (യുഎസ്), കീര്‍ത്തി (ദുബായ്). മരുമകള്‍: ബിനുഷ (പയ്യന്നൂര്‍). സഹോദരങ്ങള്‍: കാവേരി, പാറുകുട്ടി, കുഞ്ഞിരാമന്‍, വേണുഗോപാലന്‍, ഷൈലജ, കൈരളി. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.
കൃഷ്ണന്‍ തണ്ണോട്ട് അന്തരിച്ചു